കഥ കേള്‍ക്കേണ്ട പകരം ഗോവയില്‍ തനിക്കൊപ്പം സമയം ചെലവഴിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു: ആരോപണവുമായി നീതു


കന്നട സിനിമയില്‍ ലൈംഗികാതിക്രമം രൂക്ഷമാണെന്ന ആരോപണവുമായി നടി നീതു ഷെട്ടി. പ്രശ്നങ്ങള്‍ തുറന്ന് പറയുമ്പോള്‍ അതിനെ മൂടിവയ്ക്കുകയാണെന്നും കർണാട സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ നടി നീതു ഷെട്ടി ആരോപിച്ചു.

‘കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു നിർമാതാവിനോട് ചോദിച്ചു. എന്നാല്‍ നിർമാതാവിന്റെ പ്രതികരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. തിരക്കഥ കേള്‍ക്കേണ്ടതില്ല പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാല്‍ മതിയെന്നുമായിരുന്നു അയാള്‍ പറഞ്ഞത്- നീതു ആരോപിച്ചു.

read also: എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: മലയാളി അറസ്റ്റില്‍

കന്നട സിനിമയിലെ ഒരോ നടിമാരോടും ചോദിച്ചു നോക്കുക. എല്ലാവർക്കും ഒരു അനുഭവമെങ്കിലും പറയാനുണ്ടാകുമെന്നും സ്ത്രീകളോട് എത്ര മര്യാദയില്ലാതെ പെരുമാറിയാലും പണവും അധികാരവും ഉപയോഗിച്ച്‌ രക്ഷപ്പെടാനാകുമെന്ന് അവർക്ക് അറിയാമെന്നും പറഞ്ഞ നടി നീതു ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ അഭിനേത്രികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണെന്നും കർണാട സർക്കാറും സമാനമായ ഒരു നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.