എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി, പ്രിയപ്പെട്ട അമ്മക്ക് പ്രണാമം: കുറിപ്പുമായി മുകേഷ്
അന്തരിച്ച നടി കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടനും എംഎൽഎയുമായ മുകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തന്‍റെ ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് മുകേഷ് കുറിച്ചു. എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി അഭിനയിക്കാൻ അവസരമുണ്ടായി. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായികയായ, പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമമെന്നും മുകേഷ് കുറിച്ചു.
read also: തൃശൂര്‍ പൂരം കലക്കൽ വിവാദം: പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസരെ സസ്പെന്‍ഡ് ചെയ്തു
മുകേഷിന്റെ വാക്കുകൾ ഇങ്ങനെ,
ആദരാഞ്ജലികൾ 🌹🌹
കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായിക…
എന്റെ ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം….
പിന്നെയും എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ
അമ്മയും മകനുമായി 💔💔
പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമം…🙏🙏