5 ലക്ഷം ചോദിച്ച് ഭീഷണി: നടി കാവേരിയുടെ പരാതിയിൽ അറസ്റ്റിലായത് നടി പ്രിയങ്ക!! ആ കേസിന്റെ പിന്നിൽ സംഭവിച്ചത്


20 വർഷമാണ് ഒരുകേസിന്റെ പേരില്‍ താൻ ക്രൂശിക്കപ്പെട്ടതെന്ന് നടി പ്രിയങ്ക. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരെയുണ്ടായ കേസിനെക്കുറിച്ചു പ്രിയങ്ക വ്യക്തമാക്കിയത്.

നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച്‌ പ്രിയങ്കയ്‌ക്കെതിരെ കാവേരിയും കുടുംബവും നൽകിയ പരാതിയിൽ 2004 ഫെബ്രുവരി 10ന് തിരുവല്ല പൊലീസാണ് കേസെടുത്തത്. 20 വർഷത്തിന് ശേഷമാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കുന്നത്.

ക്രൈം വാരികയില്‍ മകളെക്കുറിച്ച്‌ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിക്കുമെന്നും ഇല്ലെങ്കില്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്നമായിരുന്നു കാവേരിയുടെ അമ്മയ്‌ക്ക് ലഭിച്ച ഫോണ്‍കോളിലുണ്ടായിരുന്നത്. കാവേരിയുടെ അമ്മ വാരികയില്‍ വിളിച്ച്‌ ചോദിച്ചപ്പോള്‍ അത്തരം വാർത്തയൊന്നും ഇല്ലെന്നായിരുന്നു മറുപടി. പിന്നീടാണ് അന്വേഷണം പ്രിയങ്കയിലേക്ക് എത്തുന്നത്.  ആള്‍മാറാട്ടം, ഭീഷണി, പണം തട്ടിയെടുക്കല്‍ തുടങ്ങിയവ കുറ്റങ്ങള്‍ ചേർത്ത് 2012ല്‍ കുറ്റപത്രം സമർപ്പിച്ച കേസില്‍ 2015-ലാണ് വിചാരണ തുടങ്ങുന്നത്. 2021 സെപ്റ്റംബറിൽ തെളിവുകളെല്ലാം പരിശോധിച്ച കോടതി പ്രിയങ്കയെ നിരപരാധിയാണെന്ന് കണ്ടെത്തി.

read also: 63-ആം സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി

തന്റെ ഫോണിലേക്ക് വന്ന അജ്ഞാത ഫോണ്‍കോളില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്നു പ്രിയങ്ക പറയുന്നു. ‘കാവേരിക്കെതിരെ അപകീർത്തികരമായ വാർത്ത വാരികയില്‍ വരുമെന്നാണ് പറഞ്ഞത്. തുക ആവശ്യപ്പെട്ട കാര്യവും ഭീഷണി വന്നകാര്യവും പ്രിയങ്ക കാവേരിയുടെ അമ്മയെ അറിയിച്ചു. പിന്നാലെ അവർ ആവശ്യപ്പെട്ട പ്രകാരമാണ് താൻ ആലപ്പുഴയിലേക്ക് പോയത്. തുടർന്നാണ് അതാെരു കെണിയാണെന്ന് മനസിലായത്. തന്റെ ഫോണിലേക്ക് വന്ന കോളിന്റെ വിവരങ്ങള്‍ പൊലീസിന് കൈമാറിയെങ്കിലും അറസ്റ്റിലാവുകയായിരുന്നു’ നടി പറഞ്ഞു.