പത്ത് കോടി മുന്നില്‍ വച്ചാല്‍ എന്നെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട, ആ നടന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല : പ്രിയങ്ക


10 കോടി തന്നാലും ആരുടെയും കൂടെ പോവില്ല എന്ന് നടി പ്രിയങ്ക. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക പത്ത് കോടി മുന്നില്‍ വച്ചാലും എന്നെ കിട്ടുമെന്ന് ആരും വിചാരിക്കരുതെന്ന് പറഞ്ഞത്.

read also: ഒന്നും മിണ്ടാതെ സെറ്റില്‍ നിന്നും ഇറങ്ങി പോയി, ഒരു കോടി രൂപ നഷ്ടം: നടന്‍ പ്രകാശ് രാജിനെതിരെ ആരോപണം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

എത്ര കഷ്ടപെട്ടാലും ഞാന്‍ അങ്ങോട്ട് പോവില്ല. ഏത് അറ്റം വരെയും ബുദ്ധിമുട്ടി ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ തയ്യാറാണ്. പക്ഷേ ഒരാളുടെ കൂടെയും പോകില്ല. മോശമായി പെരുമാറിയതിനെ കുറിച്ച് പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാവും. എന്നിട്ടും ആ നടന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. അത് കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നാറുണ്ട്. ഞാന്‍ ഒരിക്കല്‍ അത് തുറന്ന് പറയും. ഒരുപാട് പുതുതലമുറ ഇതിലേക്ക് വരാനുണ്ട്.

ഇത്തരം ആളുകള്‍ ഒക്കെ അതില്‍ നിന്ന് പോവണം. സിനിമ മോശം ഫീല്‍ഡല്ല, എന്നാല്‍ ഇത്തരക്കാര്‍ ചേര്‍ന്ന് അതിനെ നശിപ്പിക്കുകയാണ് എന്നാണ് പ്രിയങ്ക പറയുന്നത്. അതേസമയം, പറയാത്തത് അവര്‍ക്കൊരു ഫാമിലി ഉള്ളതു കൊണ്ട് മാത്രമാണ്. അത് ആര് എന്നുള്ളത് ഞാന്‍ ഇപ്പോ പറയില്ല. ഈ പറയുന്ന വ്യക്തി അല്ല, അവരുടെ ഫാമിലിയുമുണ്ട്. അവരെ ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. പുള്ളിക്കെതിരെ ആരോപണം വരുമ്പോള്‍ ഞാന്‍ പറയാം’- അഭിമുഖത്തില്‍ പറഞ്ഞു.