സംവിധായകൻ ദീപക് അന്തരിച്ചു



കന്നഡയിലെ പ്രശസ്ത സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ദീപക് അരസ് അന്തരിച്ചു. മാനസോളജി, ഷുഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് ദീപക്.

കിഡ്നി തകരാറിനെ തുടർന്ന് ബെംഗളൂരു ആർ.ആർ നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം സ്വദേശമായ നാഗമംഗലയിലേക്ക് കൊണ്ടുപോകും മുൻപ് അന്ത്യകർമ്മങ്ങള്‍ക്കായി വ്യാളികാവലിലെ വസതിയില്‍ എത്തിക്കും.

read also: ആനപ്പല്ല് വില്‍ക്കാൻ ശ്രമം: രണ്ട് പേര്‍ പിടിയില്‍

2011ല്‍ മാനസോളജി എന്ന ചിത്രം സംവിധാനം ചെയ്താണ് ദീപക് അരങ്ങേറുന്നത്. സഹോദരി അമൂല്യയായിരുന്നു നായിക. ഷുഗർ ഫാക്ടറി 2023ലാണ് റിലീസായത്.