കൈക്കുഞ്ഞുമായി ഒരു സ്ത്രീ അതിരാവിലെ വീടിന് മുന്നില്‍, ഇതൊരു കെണി: ദൃശ്യങ്ങൾ പുറത്തുവിട്ട് നടൻ ബാല


പുലർച്ചെ കൈക്കുഞ്ഞുമായി ഒരു സ്ത്രീയും യുവാവും തന്റെ താമസ സ്ഥലത്തെത്തിയെന്നും, അകത്തേക്ക് അതിക്രമിച്ച്‌ കടക്കാൻ ശ്രമിച്ചെന്നും ആരോപിച്ചു നടൻ ബാല രംഗത്ത്. വീടിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് നാളയുടെ ആരോപണം.

‘ഇതൊരു കെണിയാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം. ഇപ്പോഴും ഞാൻ എന്റെ വാക്ക് പാലിക്കുന്നു.’ – എന്ന അടിക്കുറിപ്പോടെ ബാല വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവച്ചു.

read also: സോഷ്യല്‍ മീഡിയ വഴി യുവതികളെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ച ശേഷം പണം തട്ടിയ സംഭവം: യുവാവ് പിടിയില്‍

‘പുലർച്ചെ 3.40 സമയത്ത് എന്റെ വീടിന്റെ വാതിലിന് മുന്നില്‍ വന്ന് ബെല്ലടിക്കുകയാണ്. ഒരു കൈക്കുഞ്ഞുമായി ഒരു പെണ്ണും, പയ്യനും. പുറത്ത് കുറേപ്പേർ നില്‍ക്കുന്നുണ്ട്. എന്തോ ഒരു ട്രാപ്പ് ആണ്. കാരണം വെളുപ്പാൻ കാലത്ത് മൂന്ന് മൂന്നര മണിക്ക് വന്ന് ബെല്ലടിച്ച്‌ അകത്ത് കയറാൻ ശ്രമിക്കുന്നുണ്ട്. ഡോർ തട്ടിത്തുറക്കാൻ നോക്കുന്നുണ്ട്. എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ഇടുന്നത്. പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്തോ ട്രാപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഞാൻ മരുന്ന് കഴിക്കുന്നയാളാണ്.’- ബാല പറഞ്ഞു.