17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

നടി ഉറങ്ങുന്നത് കണ്ട് റൂം ബോയ് അരികിലിരുന്നു, ആകെ ബഹളമായി, നടി ഇത് പുറത്തു പറഞ്ഞിട്ടില്ല: ആലപ്പി അഷ്‌റഫ്

Date:


ഡബ്ല്യൂസിസി സ്ഥാപക അംഗമായ നടി തനിക്ക് സംഭവിച്ച ദുരനുഭവം ഇതുവരെ ഹേമാകമ്മിറ്റിയോടോ മാധ്യമങ്ങളോടോ വെളിപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗമായ ഒരു നടിയുടെ മുറിയില്‍ റൂം ബോയ് കയറിയ സംഭവമാണ് സംവിധായകന്‍ പറയുന്നത്.

READ ALSO: കരയുന്നത് മോശം കാര്യമല്ല, ആ വേദനയെ മറികടന്നത് ഇങ്ങനെ, പൊട്ടിക്കരഞ്ഞ് അഞ്ജു ജോസഫ്

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,

‘ഒരുപാട് യാതനകളും എതിര്‍പ്പുകളും നേരിട്ടു കൊണ്ടാണ് ഒരുപറ്റം നടിമാര്‍ ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവര്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഡബ്ല്യൂസിസിയുടെ സ്ഥാപക നേതാക്കളില്‍ മുന്‍നിരയില്‍ നിന്ന ഒരു നടി മൊഴി കൊടുത്തത് ഇങ്ങനൊരു സംഭവം കേട്ടു കേള്‍വി പോലുമില്ല എന്നാണ്. അവര്‍ അങ്ങനെ ഡബ്ല്യൂസിസിയ്ക്ക് പണിയും കൊടുത്ത് സ്‌കൂട്ട് ആയി. മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി അറിയുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. ചില സ്ഥാപക നടിമാര്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഹേമ കമ്മിറ്റിയോട് പറഞ്ഞിട്ടില്ല എന്നതും സത്യമാണ്. ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗമായ ഒരു നടി ഷൂട്ടിംഗിന് ആലപ്പുഴയിലെത്തി. അവിടുത്തെ ഹോട്ടലിലാണ് താമസം.

അവിടെ അവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് കുട്ടനാട്ടുകാരനായ റൂം ബോയ് ആയിരുന്നു. അവനോട് അവര്‍ അനുകമ്പയോടെയും സഹോദര സ്നേഹത്തോടെയും ആയിരുന്നു പെരുമാറിയിരുന്നത്. എന്നാല്‍ ഒരു ദിവസം രാത്രി നടി ഒറ്റയ്ക്കുണ്ടായിരുന്നപ്പോള്‍ റൂം ബോയ് വന്ന് സ്പെയര്‍ കീ ഉപയോഗിച്ച്‌ വാതില്‍ തുറന്ന് അകത്തു കയറി. കട്ടിലില്‍ കയറി ഇരുന്നു.

കുറച്ചുനേരം അവിടെയിരുന്ന് അവര്‍ ഉറങ്ങുന്നത് കണ്ട് ആസ്വദിച്ചു. ശേഷം അവരെ തൊട്ടു. ഉടനെ നടി ചാടി എഴുന്നേറ്റു. അവന്‍ ഇറങ്ങിയോടി. അവര്‍ പിന്നാലെ ഓടി. ആകെ  ബഹളമായി. പൊലീസ് വന്ന് അവനെ കൊണ്ടു പോയി. എന്നാല്‍ ആ നടി തനിക്കുണ്ടാകുന്ന നാണക്കേട് ഭയന്ന് കേസ് പിന്‍വലിക്കാന്‍ പറഞ്ഞു. ആ സംഭവം രഹസ്യമാക്കി വെക്കാന്‍ അവര്‍ എല്ലാവരോടും പറഞ്ഞു. ഈ വിവരം അവര്‍ ഹേമ കമ്മിറ്റിയിലും പറഞ്ഞിട്ടില്ല. ഒരിക്കല്‍ മാധ്യമങ്ങള്‍ ഇതുപോലെ എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. അവര്‍ പറഞ്ഞത് പച്ചക്കള്ളമാണ്’- ആലപ്പി അഷ്റഫ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...