വിവാഹമോചനത്തിനു ശേഷം താൻ ഡിപ്രഷനിലായെന്നും ലഹരി ഉപയോഗിക്കാൻ തുടങ്ങിയെന്നും സീരിയൽ താരം ജിഷിൻ മോഹൻ തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു. സുഹൃത്ത് അമേയ ജീവിതത്തിലേക്ക് വന്നതോടെയാണ് ഇതിന് മാറ്റമുണ്ടായത് എന്നാണ് താരം പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ അമേയയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ജിഷിൻ പങ്കുവെക്കാൻ തുടങ്ങിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ പ്രചരിച്ചു. എന്നാൽ തങ്ങൾ തമ്മിൽ പ്രണയം അല്ലെന്നും ഈ ബന്ധം വിവാഹത്തിലേക്ക് പോകില്ലെന്നും ജിഷിൻ പങ്കുവയ്ക്കുന്നു.
read also: സായി പല്ലവിയുടെ നമ്പറായി വിദ്യാർഥിയുടെ ഫോൺ നമ്പർ നൽകി, മാപ്പ് പറഞ്ഞ് നിർമ്മാതാക്കൾ
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിഷിന്റെ വാക്കുകൾ ഇങ്ങനെ, ‘ഡിവോഴ്സിന് ശേഷമുള്ള രണ്ടു വര്‍ഷക്കാലം ഞാന്‍ കടുത്ത ഡിപ്രഷനിലായിരുന്നു. പുറത്തുപോലുമിറങ്ങാതെ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ചുറ്റും നെഗറ്റീവ്, പുറത്തിറങ്ങാന്‍ പറ്റുന്നില്ലായിരുന്നു. കള്ളുകുടി തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാന്‍ പോയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളില്‍ നിന്നും എനിക്ക് മോചനം വന്നത് അമേയയെ പരിചയപ്പെട്ടതിനു ശേഷമാണ്. അമേയ കാരണമാണ് ലഹരി ഉപയോഗം നിര്‍ത്തിയത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് സംഭവിച്ചുപോകുന്നതാണിത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിനു മുകളിലേക്ക് ഒരു സ്നേഹബന്ധമുണ്ട്. പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷേ അവിഹിതമെന്ന് പറയരുത്.’