11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു

Date:

ആലപ്പുഴ: ആലപ്പുഴയില്‍ വില്‍ക്കാനായി എത്തിച്ച ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു.

നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് മത്സ്യങ്ങൾ കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് 10 കിലോഗ്രാം കേര മീനും 15 കിലോഗ്രാം ചൂരയും പിടിച്ചെടുത്തത്.

പിടിച്ചെടുത്ത മത്സ്യം അധൃകതര്‍ പിന്നീട് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ എസ് ദീപു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിക്കുട്ടൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി ഷാലിമ, വി ജാൻസിമോൾ, വിനീത പി ദാസൻ, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണ്; ഇസ്‌ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമിക്കും; ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍-യു.എസ് ഉന്നതതല യോഗം പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍...