19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

യാത്ര തുടങ്ങാന്‍ വന്ദേഭാരത്; കാസര്‍കോട് നിന്ന് ഉച്ചക്ക് പുറപ്പെടും

Date:

കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍, രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.

കേരളത്തിന്റെ ഗതാഗത രംഗത്ത് വന്ദേഭാരത് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഇത് കൂടാതെ സംസ്ഥാനത്തെ ടൂറിസം വികസനത്തിനും ഈ ട്രെയിന്‍ നിമിത്തമാകുമെന്നും പ്രതീക്ഷയുണ്ട്. ഇന്നലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേനന്ദ്രമോദിയാണ് വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്തത്. അത്യധികം ആവേശത്തോടെയാണ് യാത്രക്കാര്‍ വന്ദേഭാരതിനെ വരവേറ്റത്. അതേ സമയം കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും കാസര്‍കോട്ടേയ്ക്ക് മെയ് ഒന്നും വരെയും വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണ്. തിരുവനന്തപുരത്ത് നിന്നും ഇത് തന്നെയാണ് അവസ്ഥ. വന്ദേഭാരത് ഒരു വന്‍ വിജയമാകുമെന്ന സൂചനയാണ് ഈ ടിക്കറ്റ് ബുക്കിങ് കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related