തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. രക്ഷാ പ്രവർത്തങ്ങൾക്കിടെ മയക്കുവെടി വെച്ചതോടെ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയിലെ അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് കരടിയെ മയക്കുവെടി വെച്ചത്. കരടിയെ പിടിച്ച് കോട്ടൂർ ഉൾവനത്തിൽ വിടാനായിരുന്നു തീരുമാനം. എന്നാൽ വെള്ളത്തിൽ മയങ്ങി വീണ കരടിക്ക് മരണം സംഭവിക്കുകയായിരുന്നു.