കോട്ടയം: വാകത്താനത്ത് കാർ കത്തിയുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി സാബു (57) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്ത് വെച്ചാണ് സാബുവിന്റെ കാറിന് തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാറിൽ സാബു മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് 20 മീറ്റർ അകലെവച്ചാണ് തീപിടിച്ചത്.
80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.