15കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക​ൾ അറസ്റ്റിൽ


ച​ണ്ഡീ​ഗ​ഡ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. 21നും 32​നും വ​യ​സി​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് പിടിയിലായത്.

ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 15കാ​രി​ക്ക് നേ​രെ​യാ​ണ് ലൈം​ഗീ​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെയാണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ഒ​രാ​ള്‍ ഒ​ളി​വി​ലാ​ണ്.

കു​ട്ടി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി​ക​ള്‍ ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ചാ​ണ് പീ​ഡ​നം ന​ട​ത്തി​യ​ത്. പ​രി​ച​യ​ക്കാ​ര​നാ​യ ഒ​രാ​ളാ​ണ് കു​ട്ടി​യെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി കാ​റി​ല്‍ ക​യ​റാ​ന്‍ പ​റ​ഞ്ഞ​ത്. ബ​ഹ​ളം വ​ച്ചാ​ല്‍ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പീ​ഡ​ന​ത്തി​ന് പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി ത​ന്നെ​യാ​ണ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന്, കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ള്‍​ക്കെ​തി​രെ പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യിട്ടുണ്ട്.