മദ്യപിക്കാൻ പണം നൽകിയില്ല, വിരോധത്തിൽ പൂക്കട ഉടമയെ മർദിച്ച് പണം മോഷ്ടിച്ചു: യുവാവ് പിടിയിൽ
തിരുവനന്തപുരം: മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കൊടുക്കാത്തതിന്റെ വിരോധത്തിൽ പൂക്കട ഉടമയെ മർദിച്ച് പണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുത്തൻകോട്ട പേരകം സ്വദേശി കാള അനീഷ് എന്ന അനീഷി(33)നെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇയാൾ കിള്ളിപ്പാലം സ്വദേശി സന്തോഷിന്റെ കടയിൽ എത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ, നൽകാൻ തയാറല്ലെന്നറിയിച്ച സന്തോഷിനെ മർദിച്ചശേഷം പണപ്പെട്ടിയിൽ നിന്നും ഇയാൾ പണം മോഷ്ടിക്കുകയായിരുന്നു.
ഫോർട്ട് എസ്എച്ച്ഒ രാകേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.