നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ മികച്ച അവസരങ്ങള്‍. സാമൂഹിക പരിചരണം, വിദ്യാഭ്യാസം, നിയമം, അക്കൗണ്ടിംഗ്, മാനേജ്മെന്റ്, ഐടി, എഞ്ചിനീയറംഗ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ മേഖലകളില്‍ നിരവധി ഒഴിവുകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.
ഇമിഗ്രേഷന്‍ സംവിധാനം ലളിതമാക്കാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ ഭരണകൂടം. ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ലളിതമാക്കി വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് തൊഴിലവസരം നല്‍കുക എന്നതാണ് ജര്‍മ്മനി ലക്ഷ്യം വയ്ക്കുന്നത്. തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ കുടിയേറ്റക്കാരെ ആവശ്യമാണെങ്കിലും സിറിയ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ജര്‍മനിയിലേക്ക് അഭയം തേടി എത്തുന്ന കുടിയേറ്റക്കാരെ ജര്‍മനി പ്രോത്സാഹിപ്പിക്കുന്നുമില്ല.
അതേസമയം, ഉദ്യോഗാര്‍ത്ഥികള്‍ 35 വയസ്സിന് താഴെയുള്ളവരും രാജ്യത്ത് താമസിക്കാന്‍ ആവശ്യമായ ഭാഷാ വൈദഗ്ധ്യവും ഉള്ളവരായിരിക്കണം. കുറഞ്ഞത് 3 വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമാണ്. ജോലി കണ്ടെത്തുന്നതിന് മുന്‍പ് ജര്‍മനിയില്‍ താമസിക്കുന്ന സമയത്തെ ജീവിത ചെലവുകള്‍ വഹിക്കാന്‍ കഴിയുമെന്നും അപേക്ഷകര്‍ തെളിയിക്കണം.