22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

‘വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശികയ്ക്ക് നിരന്തര ശല്യം’; മകനുമൊത്ത് മരിച്ച അച്ഛൻ്റെ ആത്മഹത്യാക്കുറിപ്പ്

Date:


കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിനുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ ബിനു പറയുന്നു. കഴി‍ഞ്ഞ ദിവസമാണ് പുതുവയൽ സ്വദേശി വട്ടുകളം വീട്ടില്‍ ബിനു (49) മകൻ ശ്രീഹരി (9) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Also read-കോട്ടയം മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നു പൊലീസ് അറിയിച്ചു. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

കോഴിക്കോട്

കോഴിക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍...

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...