ക​ട​യി​ലെ സാമ്പത്തി​ക തർക്കം, സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു: സ്ഥാ​പ​ന ഉ​ട​മ പിടിയിൽ


കോ​ഴി​ക്കോ​ട്: സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച കേ​സി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റിൽ. ചേ​നാ​യി റോ​യ​ൽ മാ​ർ​ബി​ൾ​സ് ഉ​ട​മ ജാ​ഫ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പേ​ര​മ്പ്ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജാ​ഫ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പേ​രാ​മ്പ്ര​യി​ലെ സ്ഥാ​പ​ന​ത്തി​ലാ​ണ് യു​വ​തി ജോ​ലി ചെ​യ്യു​ന്ന​ത്. ക​ട​യി​ലെ സാ​മ്പ​ത്തി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ജാ​ഫ​ർ യു​വ​തി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ യു​വ​തിയെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

അറസ്റ്റിലായ ജാഫറിനെ കോടതിയിൽ ഹാജരാക്കും.