16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

എ.സി മൊയ്തീന് കുരുക്ക് മുറുകി: നിര്‍ണായക മൊഴി നല്‍കി ജിജോര്‍

Date:


കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എ.സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴിയില്‍ പറയുന്നു. 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാള്‍ ഈടാക്കി. സിപിഎം നേതാവ് എം.കെ കണ്ണനെതിരെയും മുന്‍ ഡിഐജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇഡി പറയുന്നു.

read also: നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചിവിടുന്നത്: സിപിഎം

വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടിക്കെതിരെയും, റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മൊഴിയുണ്ട്. മൊഴിഭാഗങ്ങള്‍ കോടതിയില്‍ വായിച്ചു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ വസ്തു തര്‍ക്കത്തില്‍ ഇടനിലക്കാരന്‍ ആയി പണം കൈപ്പറ്റിയെന്നാണ് ആരോപണം. സതീഷ് കുമാറിന് വേണ്ടിയാണ് സുരേന്ദ്രന്‍ മധ്യസ്ഥനായതെന്നും ഇഡി കോടതിയില്‍ വാദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related