എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു: രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയില്‍


കോട്ടയം: എരുമേലിയിൽ പേട്ടതുള്ളലിനിടെ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്. ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെയാണ് എരുമേലി പൊലീസ് പിടികൂടിയത്.

ശബരിമല ദർശനത്തിന് എത്തിയ കർണാടക സ്വദേശികളുടെ ഫോണാണ് മോഷ്ടിച്ചത്. എരുമേലിയിൽ വാവർ പള്ളിയിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോയ സമയത്തായിരുന്നു മോഷണം. അയ്യപ്പ ഭക്തരുടെ തോൾ സഞ്ചിയിൽ നിന്നും മൊബൈൽ ഫോണുകള്‍ മോഷ്ടിച്ച് ഇരുവരും കടന്നു കളയുകയായിരുന്നു.