16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

Date:


തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. നടയറ സ്വദേശികളായ സുഹൈൽ ഷാ (25), നൗഫൽ (22) എന്നിവരാണ് പിടിയിലായത്.

19ന് രാത്രിയോടെയാണ് സംഭവം. തൊടുവെ ഈഞ്ചയിൽ പുത്തൻവീട്ടിൽ ബിജു (38) ആണ് ആക്രമണത്തിന് ഇരയായത്. പുത്തൻചന്തയിലെ കെടിഡിസി ബിയർപാർലറിന് സമീപം പാർക്ക് ചെയ്തിരുന്ന ബിജുവിന്റെ സ്കൂട്ടിയിൽ കയറിയിരുന്ന യുവാക്കളോട് മാറാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്.

ഈ സമയം യുവാക്കൾ ബിജുവിനോട് ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് മറുപടി നൽകി വാഹനം എടുത്തപ്പോൾ അസഭ്യം വിളിക്കുകയും സ്‌കൂട്ടിയിൽ നിന്നു തള്ളിയിടുകയും ചെയ്തതായി പൊലീസ് പറയുന്നു. പരിക്കേറ്റ ബിജു വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങവേ യുവാക്കൾ പിന്തുടർന്നെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു എന്നും പരാതിയുണ്ട്. സുഹൈൽ ഷാ കല്ലുകൊണ്ട് മുഖത്തിടിക്കുകയും നൗഫൽ ബിയർകുപ്പി കൊണ്ട് തലയിലും ദേഹത്തും അടിച്ചു പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു.

ബിജുവിന്റെ മൊബൈൽ തറയിലെറിഞ്ഞു പൊട്ടിച്ചശേഷം കഴുത്തിൽ കിടന്ന സ്വർണമാലയും പ്രതികൾ കവർന്നു. ആക്രമണത്തിൽ ബിജുവിന്റെ മൂക്കിന് മൂന്നു പൊട്ടലുകൾ സംഭവിച്ചു. മുതുകിലും ഷോൾഡറിലും പരിക്കേറ്റ ബിജു ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ...

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...