ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം


ആലപ്പുഴ: ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി മുകളയ്യത്ത് വിനീഷ് ഭവനത്തില്‍ വിനീഷ് കുമാർ (35) ആണ് മരിച്ചത്. കെപി റോഡിൽ നൂറനാട് കെസിഎം ആശുപത്രിക്ക് സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം നടന്നത്.

ചാരുംമൂട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ വിനീഷിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ചു വീണ വിനീഷിനെ സ്വകാര്യ ബസിടിക്കുകയായിരുന്നു ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.