പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​​​ച്ചു: യുവാവ് പിടിയിൽ


ച​വ​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​​​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അറസ്റ്റിൽ. പ​ടു​വ​യ​ലി​ൽ കി​ഴ​ക്ക​തി​ൽ അ​ജ്മ​ൽ(20) ആ​ണ് അറസ്റ്റിലായത്. ച​വ​റ ​പൊ​ലീ​സാണ് പി​ടികൂടിയ​ത്.

പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ അ​ജ്മ​ൽ രാ​ത്രി വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച​താ​യാ​ണ്​ പ​രാ​തി. പ്ര​തി​ക്കെ​തി​രെ ച​വ​റ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ന​ര​ഹ​ത്യ ശ്ര​മ​ത്തി​ന് കേ​സ്​ നി​ല​വി​ലു​ണ്ട്.

പെ​ൺ​കു​ട്ടി​യു​ടെ പരാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​വ​റ പൊ​ലീ​സ്​ പോ​ക്​​സോ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു.