മംഗളൂരു: കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മംഗളൂരു സ്വദേശികളായ ശിശിർ ദേവഡിഗ(31), എൽ. സുശാൽ(27) എന്നിവരാണ് അറസ്റ്റിലായത്. ലഹരിവിരുദ്ധ സ്ക്വാഡ് ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. 3,70,050 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെർമണ്ണൂർ ഗ്രാമപഞ്ചായത്തിലെ സന്തോഷ് നഗറിൽ പാതയോരത്ത് നിർത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറിൽ ഇരുന്ന് ഇടപാടുകാരെ തേടുന്നതായി വിവരം ലഭിച്ചാണ് സ്ക്വാഡ് പരിശോധനക്ക് എത്തിയത്. 132 ഗ്രാം എം.ഡി.എം.എ, 250 ഗ്രാം എൽ.എസ്.ഡി എന്നിവ കാറിൽ കണ്ടെത്തി. കത്തി, വാൾ, അളവ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.