ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങിയ ആളുടെ ഫോൺ മോഷ്ടിച്ചു: യുവാവ് പിടിയിൽ
വൈക്കം: വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങിയ യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ടിവിപുരം കോട്ടച്ചിറ നികർത്തിൽ എൻ. നിജീഷി(കണ്ണൻ 36)നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാൾ വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ 37,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് വൈക്കം പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ രാജേന്ദ്രൻ നായർ, എസ്ഐമാരായ കുഞ്ഞുമോൻ, ബി. സിജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.