പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ പ​ട്ടാ​പ്പക​ൽ മോഷണം: നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു


ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ പ​ട്ടാ​പ്പക​ൽ മോഷണം. ചി​റ​ക്ക​ര മോ​റ​ക്കു​ന്ന് റോ​ഡി​ലെ എം.​കെ. മു​ഹ​മ്മ​ദ് ന​വാ​സി​ന്റെ ഷു​ക്ര​ഫ് വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ലെ ബെ​ഡ് റൂ​മി​ലെ ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ച നാ​ല​ര​ല​ക്ഷം രൂ​പ​യാ​ണ് മോഷണം പോയത്.

ര​ണ്ടു​നി​ല വീടി​ന്റെ പി​ൻ​ഭാ​ഗ​ത്തെ കി​ണ​റി​ന്റെ ആ​ൾ​മ​റ​യി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി​യ​ത്. മാ​ഹി പൂ​ഴി​ത്ത​ല​യി​ൽ പെ​യി​ന്റ് ആ​ൻ​ഡ് പെ​യി​ന്റ്സ് സ്ഥാ​പ​ന​ത്തി​ന്റെ പാ​ർ​ട്ണ​റാ​ണ് ന​വാ​സ്. വ്യാ​പാ​രി​യാ​യ ന​വാ​സ് ക​ട​യി​ലേ​ക്കും ത​ല​ശ്ശേ​രി എം.​ഇ.​എ​സ് സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യാ​യ മ​സ്ന​യും ഇ​വ​രു​ടെ മൂ​ന്ന് കു​ട്ടി​ക​ളും സ്കൂ​ളി​ലേ​ക്കും വീ​ട് പൂ​ട്ടി പോ​യ സ​മ​യ​ത്താ​ണ് മോഷണം ന​ട​ന്ന​ത്. വൈ​കീ​ട്ട് കു​ട്ടി​ക​ൾ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മു​റി​യു​ടെ​യും മ​റ്റും ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച നി​ല​യി​ലാ​ണ്. ബെ​ഡ് റൂ​മി​ന്റെ വാ​തി​ൽ ലോ​ക്കും പ​ണം സൂ​ക്ഷി​ച്ച ഷെ​ൽ​ഫ് ലോ​ക്കും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ഒ​ന്നും ന​ഷ്ട​മാ​യി​ല്ല. പ​ണം മാ​ത്ര​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്.

ന​വാ​സി​ന്റെ പ​രാ​തി​യി​ൽ ത​ല​ശ്ശേ​രി എ​സ്.​ഐ വി.​വി. ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.