കൊട്ടിയം: യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. ഉമയനല്ലൂർ മുണ്ടുച്ചിറ പുലിയിലം വടക്കതിൽ ബാദുഷ(24)യാണ് പിടിയിലായത്. കൊട്ടിയം പൊലീസാണ് പിടികൂടിയത്.
ബാദുഷ യുവതിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തി പ്രണയാഭ്യർഥന നടത്തിയത് യുവതി നിരസിക്കുകയായിരുന്നു. തുടർന്ന്, കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്കൂട്ടറിൽ മടങ്ങിയ യുവതിയെ പ്രതി തടഞ്ഞുനിർത്തുകയും കൈയിൽ കയറിപ്പിടിച്ച് വിവാഹം കഴിച്ചില്ലെങ്കിൽ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
Read Also : ആംബുലൻസും പിക്കപ്പ് വാനും ഇടിച്ച് രോഗിക്ക് ദാരുണാന്ത്യം: രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി മന്ത്രിയും
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസെടുത്തത്. കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.