പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹത്തിനെത്തിയത് രണ്ട് ഗവർണർമാർ ഉൾപ്പെടെ പ്രമുഖരുടെ വൻ നിര
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകൻ വിവാഹിതനായി. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽവച്ചായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മകൻ ഡോക്ടർ ഷഹീൻ അലി ശിഹാബ് തങ്ങളും ചേവായൂർ ഇസ്ഹാഖ് മഷ്ഹൂർ തങ്ങളുടെ മകൾ ഫാത്തിമ ഫഹ്മിദയും വിവാഹിതരായത്. പാണക്കാട് നാസർ ശിഹാബ് തങ്ങളുടെ കാർമ്മികത്വത്തിലായിരുന്നു വിവാഹചടങ്ങുകൾ.
രാഷ്ട്രീയ നേതാക്കളുടെ വൻ നിരയാണ് വിവാഹത്തിന് സാക്ഷിയാകാൻ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ.എൻ ഷംസീർ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, കർണാടക സ്പീക്കർ യു.ടി ഖാദർ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലീയാർ, ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ, ബിഷപ് കുർലിയോസ് ഗീവർഗീസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ലീഗ് ദേശീയ പ്രസിഡന്റ് കെ.എം ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, അബ്ദുസമദ് സമദാനി, ശശി തരൂർ, ആന്റോ ആന്റണി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, കെ.പി.എ മജീദ്, എം.കെ മുനീർ, പി.സി വിഷ്ണുനാഥ്, ഷമ മുഹമ്മദ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.