22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

മലപ്പുറത്തെ കൊച്ചു പാകിസ്ഥാനെന്ന് പറഞ്ഞ് അവർ ആക്ഷേപിച്ചു: പിണറായി വിജയൻ

Date:


മലപ്പുറം: അറുപതുകളിൽ മുസ്ലിം ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് നടന്ന ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ചത്. മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ കൊച്ചു പാകിസ്താനെന്ന് ആർഎസ്എസും മറ്റ് ചിലരും ആക്ഷേപിച്ചു. 60-കളിൽ ഇടതുപക്ഷവുമായി ലീഗ് സഹകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അതിനെ ആക്ഷേപിച്ച ചിലർ ആരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അവർക്കത് വിഷമമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മലപ്പുറത്തെ അപകീർത്തിപ്പെടുത്താൻ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു ആശയസംഹിത രാജ്യത്തിന്റെ ഭരണാധികാരം ഉപയോഗിച്ച് ശ്രമം നടത്തുന്നു. ഇവർ അധികാരം ലഭിച്ചപ്പോൾ ഈ വിധത്തിൽ പെരുമാറുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. 1921-ലെ മലബാർ കാർഷിക കലാപത്തെ മുസ്ലിം ജനതയുടെ ഹാലിളക്കമെന്ന് ബ്രിട്ടീഷ് സാമ്രാജിത്വം വിശേഷിപ്പിച്ചു. മാപ്പിള കലാപമെന്ന് മുദ്രയടിച്ച് അതേ വഴിക്ക് തന്നെ നീങ്ങുകയാണ് ഹിന്ദുത്വ വർഗീയ ശക്തികളും ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിന്റെ അടിസ്ഥാനത്തിൽ സാമ്രാജ്യത്വവിരുദ്ധ പോരാളികളുടെ പട്ടികയിൽനിന്ന് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയും വെട്ടിനീക്കാനാണ് ഹിന്ദുത്വ വർ?ഗീയതയുടെ പുത്തൻ ഭരണാധികാരികൾ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related