സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണവർക്ക് ഈ പുരസ്‌കാരം എന്നറിയാഞ്ഞിട്ടല്ല, തിരുട്ട് കുടുംബത്തിന്റെ അടിമകൾക്ക് ചൊറി: അഞ്ജു


പദ്മശ്രീ ലഭിച്ച അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് നേരെയുള്ള സൈബറാക്രമണത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. പദ്മശ്രീ ലഭിച്ചത് അവർ തിരുവിതാംകൂർ രാജകുടുംബാംഗം ആയിട്ടല്ല, പകരം അവർ സാഹിത്യ ലോകത്തിനും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകളുടെ ഫലമായാണെന്ന് നിരവധിപ്പേർ അക്കമിട്ട് പറയുന്നുണ്ട്. അശ്വതി തിരുനാളിന്റെ സമഗ്ര സംഭാവനകൾ എന്തൊക്കെയാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ജു പാർവതി പ്രഭീഷ് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

പുലർച്ചെ മുതൽ നിറുത്താതെ കരച്ചിലാണ്. ആരെന്നല്ലേ? തിരുവിതാംകൂർ രാജ കുടുംബമെന്നോ രാജവംശമെന്നോ കേൾക്കുമ്പോൾ തന്നെ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികളും പൊ ക ടീമുകളുമാണ്!! കാരണം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിക്ക് പത്മശ്രീ!!
സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് അവർക്ക് ഈ പുരസ്‌കാരം എന്ന് അറിയാതെ അല്ല ഈ പടപുറപ്പാട്. പിന്നെന്താ ആർക്കും ഒരു ശല്യവും ആവാതെ, ഒന്നിലും ഇടപെടാതെ പത്മനാഭദാസനായി ജീവിക്കുന്ന ആളുകളെ ചൊറിഞ്ഞു ശീലിച്ചു പോയതിന്റെ അസ്കിതയാണ്. എഴുത്തിന്റെ ലോകത്തിന് പുറമേ സാമൂഹിക-സാംസ്കാരിക മേഖലകളിലെല്ലാം, പ്രത്യേകിച്ച് തിരുവനന്തപുരത്ത് അവർ സജീവമായി ഇടപെടുന്നുണ്ട് എന്ന് തിരുവനന്തപുരത്തുകാർക്ക് അറിയാം.

തിരുമുൽക്കാഴ്ചയാണ് അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ ആദ്യ കവിതാസമാഹാരം.ദ് ഡോൺ'(1994)എന്ന കവിതാസമാഹാരവും ശ്രീ പത്മനാഭസ്വാമി ടെമ്പിൾ, തുളസി ഗാർലൻഡ് (1998), ‘ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് ‘(2002) എന്നീ ഗദ്യകൃതികളുമാണ് തമ്പുരാട്ടിയുടെ മറ്റു രചനകൾ. ‘പോയട്രി ക്വാർട്ടർലി’ എന്ന ആനുകാലികത്തിൽ ഇവർ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലൻ കമ്പനിയാണു് ‘ദ് ഡോൺ’ എന്ന കൃതി പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി. ക്ഷേത്ര സംബന്ധമായ ഐതിഹ്യങ്ങൾ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അനുഷ്ഠാനങ്ങൾ, ദേവതാ സങ്കല്പങ്ങൾ എന്നിവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ൽ പ്രസിദ്ധീകരിച്ചു. കന്യാകുമാരി മുതൽ അരൂർ വരെയുള്ള മുപ്പത്തിമൂന്നു പ്രമുഖ ക്ഷേത്രങ്ങളെ കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ച തുളസി ഗാർലൻഡ്. ദൈവിക ചൈതന്യത്തിന്റേയും ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശക്തിയുടേയും മഹത്ത്വം ഇതിൽ വെളിവാകുന്ന മഹത്തായ രചന ആണിത്.

ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്ത പൂർണമായും പ്രകടമാക്കുന്ന കൃതിയാണു് ‘ദ് മൈറ്റി ഇൻഡ്യൻ എക്സ്പീരിയൻസ്’. ഭാരതീയ വിദ്യാഭവനാണ് ഇതിന്റെ പ്രസാധകർ. ഇത്രമേൽ മൂല്യമുള്ള രചനകൾ എഴുതിയ ആൾക്ക്, അതും ഭാരതീയ പൈതൃകത്തിനും ക്ഷേത്രസംബന്ധമായ അറിവുകൾക്കും പ്രാധാന്യം നല്കിയ കൃതികളുടെ രചയിതാവിന് സാഹിത്യത്തിന്റെ പേരിൽ പത്മശ്രീ നല്കിയത് സഹിക്കാൻ പുരോഗമികൾക്ക് കഴിയാത്തത് അവരുടെ പേരിനൊപ്പം ഉള്ള തമ്പുരാട്ടി വാലിനോടുള്ള അലർജി തന്നെയാണ്.
നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന, നാട് ഭരിക്കുന്നവർ നാട് മുടിക്കുന്ന കാട്ടുകള്ളന്മാരായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു 1991 വരെ.

മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകം കലര്‍ന്ന നോട്ടങ്ങളും ഏറ്റുവാങ്ങി ഒരു ഇളയരാജാവ് 2013 വരെ നമുക്കൊപ്പമുണ്ടായിരുന്നു ഈ തിരുവനന്തപുരത്ത്. അവരെ കുറിച്ചുള്ള ഒളി മങ്ങാത്ത ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന രണ്ട് സ്ത്രീകൾ ( അവർക്ക് വലിയ അമ്മാവനും ചെറിയ അമ്മാവനും) പങ്കിടുന്ന ഓർമ്മകളെ, അവരുടെ ജീവിത രീതികളെ കീറി മുറിച്ചു ആത്മരതി അടയുന്നവർ കാണുന്നില്ല ചുറ്റും നടക്കുന്ന അഭിനവ നാട്ടരചന്മാരുടെ ഹുങ്കും പത്രാസും ധൂർത്തും!!

ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആയ നിയമസഭയിൽ ആഭാസ താണ്ഡവം ആടിയ ആൾ വിദ്യ ആഭാസ മന്ത്രിയും ജനങ്ങളുടെ നികുതികാശ് എടുത്ത് നാൽപതിനായിരം രൂപയുടെ കണ്ണട വച്ച് ഉന്നത വിദ്യ പകരുന്ന ആളും പിൻവാതിൽ വഴി കയറി പറ്റി ഇക്കണ്ട വാഴ്സിറ്റികളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും നിത്യകാഴ്ച ആയ ഭരണകാലത്തിന് സിന്ദാവാ വിളിക്കുന്നവർക്ക് ഈ നേരായ വഴി ലഭിച്ച പുരസ്‌കാരം കണ്ണിന് പിടിക്കില്ല. സ്വാഭാവികം!!

നൂറ്റാണ്ടുകളുടെ സാംസ്കാരത്തുടര്‍ച്ചയുടെ ഇങ്ങേത്തലയ്ക്കലെ കണ്ണികളാണ്ഈ രണ്ട് തമ്പുരാട്ടി സ്ത്രീകൾ. അവരെ ഇഷ്ടമുള്ളവർ തമ്പുരാട്ടി എന്ന് വിളിക്കട്ടെ, അല്ലാത്തവർ പേരിട്ടും വിളിക്കട്ടെ. കാലത്തിനൊപ്പം മനം കൊണ്ട് സമരസപ്പെടുമ്പോഴും പാരമ്പര്യത്തിന്റെ ലളിത സുന്ദരങ്ങളായ നന്മകള്‍ വെടിയാന്‍ രാജകുടുംബാംഗങ്ങള്‍ തയ്യാറാവുന്നില്ലായെന്നത് എളിമ അവര്‍ക്ക് എന്നും ജീവിതത്തിന്റെ ഭാഗമായതിനാലാണ്.
ഭൂതകാലത്തിന്റെ അവശേഷിക്കുന്ന നന്മകളെ പാടെ ഇല്ലായ്മ ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല. ഇനിയൊട്ട് മനസ്സിലാവാനും വഴിയില്ല. അവർക്ക് എന്നും വേണ്ടത് ഇല്ലാത്ത ജാതീയത ഉണ്ടെന്ന് വരുത്തി തീർത്തുക്കൊണ്ട് വോട്ട് തെണ്ടൽ മാത്രമാണ്. അതിന് എന്നും വേട്ടയാടാൻ രാജകുടുംബം വേണം, അവരുടെ ആർക്കും ശല്യം ആവാത്ത ആചാര അനുഷ്ടാനങ്ങൾ വേണം, ജീവിതചര്യകൾ വേണം.

ഇന്നു നമ്മൾ തിരുവനന്തപുരത്തും കൊല്ലത്തും കാണുന്ന 99% അഭിവൃദ്ധിയ്ക്കും കാരണം ഈ രാജകുടുംബമാണ്. ഇന്ന് തിരുവനന്തപുരത്ത് യൂണിവേസിറ്റി കോളേജ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കോളജുകളും മോഡൽ സ്കൂൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ വിദ്യാലയങ്ങളും ആശുപത്രികളും സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളും തുടങ്ങി ഡ്രെയിനേജ് സിസ്റ്റത്തിന് വരെ കടപ്പെട്ടിരിക്കുന്നത് ഈ കുടുംബത്തോടാണ്.
നിലവറകളിലെ ഓരോ തരി നിധിമുതൽ ഒരോ തരി മണ്ണുവരെ പദ്ഭനാഭസ്വാമിക്കു സമർപ്പിച്ച ആ കുടുംബത്തിന്റെ പേര് പറയാൻ ഉള്ള യോഗ്യത പോലും ഇല്ല ബിരിയാണി ചെമ്പിലും കൈതോല പായയിലും കർത്തായുടെ ഡയറിയിൽ വരെ അനധികൃതമായി തുട്ട് അടിച്ചു മാറ്റിയ തിരുട്ട് കുടുംബത്തിനും സ്തുതിപാഠകർക്കും!!!
പത്മശ്രീ ലഭിച്ച തിരുവിതാംകൂറിന്റെ ലാളിത്യശ്രീക്ക് അഭിനന്ദനങ്ങൾ ❤️❤️❤️