28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

പൊന്നിൽ മുങ്ങി തിരുവനന്തപുരം വിമാനത്താവളം! കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് കോടികളുടെ സ്വർണവേട്ട

Date:


തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് വൻ സ്വർണവേട്ട. ജനുവരിയിൽ മാത്രം കസ്റ്റംസ് അധികൃതർ 5.16 കോടി രൂപയുടെ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. 13 കേസുകളിലായി 8.815 കിലോഗ്രാം സ്വർണമാണ് അധികൃതർ പിടിച്ചെടുത്തത്. ക്യാപ്സൂൾ രൂപത്തിലാക്കിയ ശേഷം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് പിടിച്ചെടുത്തതിലേറെയും.

സ്വർണക്കടത്തിന് കൂട്ടുനിന്ന വിമാനത്താവളത്തിലെ രണ്ട് ജീവനക്കാരെയും കഴിഞ്ഞ മാസം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. സ്വർണം പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ പിടിയിലായത്. സ്വർണത്തിന് പുറമേ, സിഗരറ്റ് അടക്കമുള്ള വസ്തുക്കളും വലിയ രീതിയിൽ കടത്തുന്നുണ്ട്. ഏകദേശം 25.74 ലക്ഷത്തോളം വിലമതിക്കുന്ന സിഗരറ്റുകൾ പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ പിടിയിലാക്കുന്നവരിൽ ഭൂരിഭാഗവും കാരിയർമാർ മാത്രമാണ്. ഒരുതവണ പിടിക്കപ്പെട്ടാൽ, അടുത്ത തവണ പുതിയ രീതികൾ ഉപയോഗിച്ചാണ് ഇവർ സ്വർണമടക്കമുള്ള വസ്തുക്കൾ കടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...