26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

മാനന്തവാടിക്ക് ആശ്വാസം, മിഷൻ തണ്ണീർ കൊമ്പൻ വിജയകരം: കാട്ടുകൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ

Date:


മാനന്തവാടി: വയനാട് മാനന്തവാടിയെ മണിക്കൂറുകളോളം വിറപ്പിച്ച തണ്ണീർ കൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ. തണ്ണീർ കൊമ്പനെ പിടികൂടി കാട്ടിൽ തുറന്നുവിടാനുള്ള ദൗത്യമാണ് വനം വകുപ്പ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിൽ, കർണാടകയിൽ എത്തിച്ച തണ്ണീർ കൊമ്പനെ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് കാട്ടുകൊമ്പന് മയക്കുവെടി വെച്ചത്. തുടർന്ന് രാത്രി 10 മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു.

ആനയുടെ പിൻഭാഗത്ത് ഇടതുകാലിന്റെ മുകളിലായാണ് മയക്കുവെടി വെച്ചത്. പിന്നീട് രണ്ട് തവണ ബൂസ്റ്റർ ഡോസുകളും നൽകിയിരുന്നു. മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അൽപ ദൂരം മുന്നോട്ടു നീങ്ങിയിരുന്നു. തണ്ണീർ കൊമ്പൻ പൂർണ്ണമായും മയങ്ങിയതിനു ശേഷമാണ് പിന്നീടുള്ള ദൗത്യം ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3:00 മണിയോടെയാണ് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള പായോട് എന്ന പ്രദേശത്ത് തണ്ണീർ കൊമ്പൻ എത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ മണിക്കൂറുകളോളം വിവഹരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കർണാടക വനം വകുപ്പ് തണ്ണീർ കൊമ്പനെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലസാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു

  കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പ്രഭാഷകനുമായ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു. 80...

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം...