24
March, 2026

A News 365Times Venture

24
Tuesday
March, 2026

A News 365Times Venture

തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും: വെള്ളത്തിന് ഹെൽപ്പ് ലൈൻ നമ്പർ – വിശദവിവരം

Date:


തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച കുടിവെള്ളം മുടങ്ങും. കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വെള്ളം മുടങ്ങുക. തിരുവനന്തപുരം പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ആണ് ഈ വിവരം അറിയിച്ചത്. ശനിയാഴ്ച രാവിലെ 7മുതൽ കുടിവെള്ള വിതരണം മുടങ്ങും. അറ്റകുറ്റപ്പണികൾക്ക് ശേഷം താഴ്ന്ന പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി 10 മണിയോടു കൂടിയും, ഉയർന്ന പ്രദേശങ്ങളിൽ 11ന് ഉച്ചയോട് കൂടിയും ജല വിതരണം പൂർവസ്ഥിതിയിലാകും. ജനങ്ങൾ വേണ്ട മുൻ കരുതലുകൾ എടുത്ത് കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

ടാങ്കറിൽ വെളളം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ- 8547697340-ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ജലവിതരണത്തിനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 9496434488 (24 മണിക്കൂറും), 0471 – 2377701.

വെള്ളം മുടങ്ങുന്ന പ്രദേശങ്ങൾ

പേരൂർക്കട, കവടിയാർ, പോങ്ങുമൂട്, കഴക്കൂട്ടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഊളംമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്റ്ററിയും പരിസരപ്രദേശങ്ങൾ

മെന്റൽ ഹോസ്പിറ്റൽ, സ്വാതിനഗർ, സൂര്യനഗർ, പൈപ്പിൻമൂട്, ജവഹർനഗർ, ഗോൾഫ് ലിംഗ്സ് കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴംമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം എൻജിനിയറിങ് കോളേജ്, ആക്കുളം, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്ക്നോപാർക്ക്, സിആർപിഎഫ് ക്യാംപ് പളളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര ക്വാർട്ടേഴ്സ്, പുലയനാർകോട്ട, കുമാരപുരം കണ്ണമൂല, കരിക്കകം, ഉളളൂർ, പ്രശാന്ത് നഗർ, പോങ്ങുംമൂട്.

കുര്യാത്തി വണ്ടിത്തടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, പൂന്തുറ, മുട്ടത്തറ, പുത്തൻപള്ളി, കുര്യാത്തി, മണക്കാട്, മാണിക്കവിളാകം, വള്ളക്കടവ്, കമലേശ്വരം, ആറ്റുകാൽ, കളിപ്പാങ്കുളം, അമ്പലത്തറ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ പഞ്ചായത്ത്.

തിരുമല കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, മൂന്നാംമൂട്. മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി., തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൻകടവ്, കുലശ്ശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, നെടുംകാട്, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യൻനഗർ, പ്രേംനഗർ, മേലാറന്നൂർ, മേലാംകോട്, പൊന്നുമംഗലം, ശാന്തിവിള, കാരക്കാമണ്ഡപം, പ്ലാങ്കാലമൂട്, ബണ്ട്റോഡ്, സ്റ്റുഡിയോറോഡ്, ആറന്നൂർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ...