26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

20കാരൻ വീട്ടില്‍ നട്ടുവളര്‍ത്തിയത് 39 കഞ്ചാവ് ചെടികള്‍ !! അടിമാലിയിൽ യുവാവ് പിടിയിൽ

Date:



അടിമാലി: വീട്ടുവളപ്പില്‍ 39 കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിലായി. കൊന്നത്തടി പനംകൂട്ടി ഇളമ്പശ്ശേരിയില്‍ ഡെനില്‍ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്. പാകി മുളപ്പിച്ച നിലയില്‍ 18 സെന്റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്.

read also: വിവാഹത്തിന്റെ പതിനഞ്ചാം ദിവസം വധുവിന്റെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍: പിടിയിലായത് എട്ടുമാസത്തിനു ശേഷം

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നർക്കോട്ടിക് സ്‌ക്വാഡ് എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.

കഞ്ചാവ് ചെടികള്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ് വീട്ടുവളപ്പില്‍ നട്ടുവളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related