26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: വയനാട് രാഹുല്‍ ഗാന്ധി തന്നെ

Date:


ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.

തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും മത്സരിക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍:

തിരുവനന്തപുരം – ശശി തരൂര്‍

ആറ്റിങ്ങല്‍ – അടൂര്‍ പ്രകാശ്

പത്തനംതിട്ട – ആന്റോ ആന്റണി

മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ – കെ.സി. വേണുഗോപാല്‍

ഇടുക്കി – ഡീന്‍ കുര്യക്കോസ്

എറണാകുളം -ഹൈബി ഈഡന്‍

ചാലക്കുടി – ബെന്നി ബഹനാന്‍

തൃശ്ശൂര്‍ – കെ. മുരളീധരന്‍

ആലത്തൂര്‍ – രമ്യ ഹരിദാസ്

പാലക്കാട് -വി.കെ. ശ്രീകണ്ഠന്‍

കോഴിക്കോട് – എം.കെ. രാഘവന്‍

വടകര – ഷാഫി പറമ്പില്‍

വയനാട് – രാഹുല്‍ ഗാന്ധി

കണ്ണൂര്‍ – കെ. സുധാകരന്‍

കാസര്‍കോട് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍

യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‌ലിം ലീഗ് രണ്ട് സീറ്റുകളിലും ആര്‍.എസ്.പിയും കേരള കോണ്‍ഗ്രസും ഒരു സീറ്റിലും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന്റെ മലപ്പുറം സീറ്റില്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം.പി. അബ്ദുല്‍ സമദ് സമദാനിയും ആര്‍.എസ്.പിയുടെ കൊല്ലം സീറ്റില്‍ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജുമാണ് മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു

ലെബനാന്‍: ലെബനാനിലെ ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം...