26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം : ടൂറിസം ഡയറക്ടർ പി.ബി നൂഹ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Date:


തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നുണ്ടായ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ടൂറിസം ഡയറക്ടർ പി.ബി നൂഹ് ഇന്ന് സമർപ്പിക്കും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനാണ് റിപ്പോർട്ട് നൽകുക. പാലം നിർമ്മാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ടൂറിസം ഡയറക്ടറിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഡ്വഞ്ചർ സൊസൈറ്റിയും ചേർന്നുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കാണ് ഉള്ളത്. പാലത്തിന്റെ സുരക്ഷാ ചുമതല കരാർ കമ്പനിക്ക് മാത്രമാണെന്ന് ഡിടിപിസിയും, അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ മുഴുവനായും ടൂറിസം ഡയറക്ടർ തള്ളിയിട്ടുണ്ട്. ഇക്കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കാൻ സാധ്യതയുണ്ട്. അപകടത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമായതിനാൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു

ലെബനാന്‍: ലെബനാനിലെ ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം...