26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം: ആഹ്വാനവുമായി സിപിഎം

Date:


തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകർത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമമെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

ഇത് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയർന്നുവന്നതാണ്. കേരളത്തിൽ ഇത് നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. യാതൊരുകാരണവശാലും അതുകൊണ്ട് തന്നെ കേരളത്തിൽ ഈ നിയമം നടപ്പിലാക്കപ്പെടുകയില്ലെന്ന് സിപിഎം അറിയിച്ചു.

ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലാകുന്ന തരത്തിലുള്ള വിധി സുപ്രീംകോടതിയിൽ നിന്ന് വന്ന ദിവസമാണ് ഇത്തരമൊരു വിജ്ഞാപനം വന്നത് എന്നത് യാദൃശ്ചികമല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഫലമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മതനിരപേക്ഷ രാഷ്ട്രം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായി ചേർന്നുകൊണ്ട് ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു

ലെബനാന്‍: ലെബനാനിലെ ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം...