27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

മമതാ ബാനർജിക്ക് ഗുരുതര പരിക്ക്: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Date:


ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രിയിൽ. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മമത ബാനർജി ആശുപത്രിയിലായതെന്നാണ് റിപ്പോർട്ട്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാർഥിക്കണമെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പാർട്ടി ഇക്കാര്യം അറിയിച്ചത്.

മമതാ ബാനർജിയുടെ നെറ്റിയിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും തൃണമൂൽ പുറത്തുവിട്ടു. അപകടത്തിൽ പരിക്കേറ്റതാണെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ടിഎംസി നേതാക്കൾ വ്യക്തമാക്കുന്നത്.

മമതാ ബാനർജിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് പരിക്ക് സംഭവിച്ചതെന്നാണ് സൂചന. കൊൽക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലാണ് മമത ബാനർജിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related