28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

ഈസ്റ്ററും റംസാനും വിഷുവും ഇങ്ങെത്തി! പ്രത്യേക ചന്തകൾ വ്യാഴാഴ്ച മുതൽ, വാങ്ങാനാകുക 13 ഇനം സബ്സിഡി സാധനങ്ങൾ

Date:


തിരുവനന്തപുരം: ഈസ്റ്ററും റംസാനും വിഷുവും ഇങ്ങെത്തിയതോടെ പ്രത്യേക ചന്തകൾക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ മാർച്ച് 28 മുതലാണ് ആരംഭിക്കുക. വിലക്കയറ്റത്തെ പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ചന്തകൾ ആരംഭിക്കുന്നത്. സംസ്ഥാനത്ത് 83 താലൂക്കുകളിലും ചന്തകൾ ഉണ്ടായിരിക്കും. ഏപ്രിൽ 13 വരെയാണ് ഈ ചന്തകൾ പ്രവർത്തിക്കുക. 13 ഇനം സബ്സിഡി സാധനങ്ങൾ വിൽപ്പനയ്ക്ക് എത്തും.

സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ് സൂപ്പർമാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതാണ്. ആഘോഷ വിപണി മുന്നിൽ കണ്ടതോടെ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളും വിലക്കയറ്റം പ്രതിരോധിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും. വിപണി ഇടപെടലിനായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ 200 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഈ തുക ഉൾപ്പെടെ ഉപയോഗിച്ചാണ് ഇക്കുറി ചന്തകൾ സജ്ജമാക്കുക. ഇതിന് പുറമേ, ശബരി കെ റൈസ് വിതരണവും തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...