28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

പത്തനംതിട്ടയില്‍ അനിലിനെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍

Date:


തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും അവര്‍ അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് പറയുന്നു. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാലും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സിറ്റിംഗ് എംപി ആന്റോ ആന്റണിയെയും മുതിര്‍ന്ന സിപിഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനില്‍ ആന്റണി നേരിടുന്നത്. മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബൈ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related