29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

ചെമ്മീൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം: മരണകാരണം മറ്റൊന്ന്, മെഡിക്കൽ റിപ്പോർട്ട് പുറത്ത്

Date:


ഇടുക്കി: ചെമ്മീൻ കഴിച്ച് അലർജിയുണ്ടായതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നിഖിതയുടെ മരണത്തിന് പിന്നിലെ കാരണം ഹൃദയാഘാതമാണെന്ന് മെഡിക്കൽ റിപ്പോർട്ട്.

ചെമ്മീൻ കറി കഴിച്ചതോടെ നികിതയുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയും ശ്വാസതടസവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ചികിത്സയ്ക്കിടെ ശ്വാസതടസ്സം രൂക്ഷമായതിന് പിന്നാലെ വെന്റിലേറ്ററിൽ‌ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അലർജി വഷളായതോടെ നിഖിതയ്‌ക്ക് ന്യൂമോണിയയും ബാധിച്ചിരുന്നു. നിഖിതയ്‌ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തിൽ അലർജി അനുഭവപ്പെട്ടിരുന്നു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്പില്‍ ഗ്രേറ്റ് കിറ്റ്കാറ്റ് ഹെയ്‌സ്റ്റ്; 12 ടണ്‍ ചോക്ലേറ്റും ട്രക്കും മോഷണം പോയി

ഇറ്റലി: ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ് കാറ്റ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി...