29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസി കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടി, ശരീരമാസകലം പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ

Date:


കോട്ടയം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. കിഴക്കേമഠത്തിൽ അപ്പു (52) ആണ് വൈക്കം നഗരസഭ എട്ടാം വാർഡിൽ മഠത്തിൽ പറമ്പിൽ ഗിരിജ (62)യെ ആക്രമിച്ചത്. വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും സ്ത്രീയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഗിരിജ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുട‍ര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഗിരിജയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അപ്പു കറിക്കത്ത് കൊണ്ടാണ് ആക്രമണം നടത്തിയത്. ഗിരിജയുടെ തലയ്ക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റു.

പിന്നീട് വാര്‍ഡ് മെമ്പ‍ർ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ ഗിരിജയെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കുകൾ സാരമുള്ളതായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗിരിജയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ കൈത്തണ്ടയിലേറ്റ മുറിവ് സാരമുള്ളതാണെന്നാണ് വിവരം. മറ്റ് പരിക്കുകളിൽ ചിലതിൽ തുന്നൽ ഇട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്പില്‍ ഗ്രേറ്റ് കിറ്റ്കാറ്റ് ഹെയ്‌സ്റ്റ്; 12 ടണ്‍ ചോക്ലേറ്റും ട്രക്കും മോഷണം പോയി

ഇറ്റലി: ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ് കാറ്റ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി...

പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി...