29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട റിസ്വാനക്ക് പിന്നാലെ ദീമ മെഹ്ബയും മരണത്തിന് കീഴടങ്ങി: ഇബ്രാഹിം ബാദുഷ ചികിത്സയിൽ

Date:


പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19) ആണ് മരിച്ചത്. ദീമയുടെ മാതൃസഹോദരിയുടെ മകൾ ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാനയും (19) അപകടത്തിൽ മരിച്ചിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദീമ മെഹ്ബ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ ഇബ്രാഹിം ബാദുഷ ചികിത്സയിൽ തുടരുകയാണ്.

ബന്ധുക്കളായ മൂന്നു പേരും കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്. പുഴയ്ക്കു സമീപം തോട്ടം വാങ്ങിയതിന്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നു പേരും. അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്.

നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്കു കയറ്റി വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാന മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെ രാത്രിയോടെ ദീമ മെഹ്ബയും മരിച്ചു. സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് അംഗം അനസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്പില്‍ ഗ്രേറ്റ് കിറ്റ്കാറ്റ് ഹെയ്‌സ്റ്റ്; 12 ടണ്‍ ചോക്ലേറ്റും ട്രക്കും മോഷണം പോയി

ഇറ്റലി: ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ് കാറ്റ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി...