29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

15 വരെ ഉയർന്ന താപനില, ഇടിമിന്നലോടു കൂടി മഴ: ജാഗ്രതാ മുന്നറിയിപ്പ്

Date:


തിരുവനന്തപുരം: ഈ മാസം 15 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 15 വരെ ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത രണ്ട് ദിവസം 14 ജില്ലയിലും മഴ സാധ്യതയുണ്ട്. 14ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യത. 15നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

read also: ‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ’ എന്ന് വി.കെ പ്രശാന്ത്

11 മുതല്‍ ഏപ്രില്‍ 15 വരെ സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആണ്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നും ഇതിനെ തുടർന്ന് 15 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്പില്‍ ഗ്രേറ്റ് കിറ്റ്കാറ്റ് ഹെയ്‌സ്റ്റ്; 12 ടണ്‍ ചോക്ലേറ്റും ട്രക്കും മോഷണം പോയി

ഇറ്റലി: ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ് കാറ്റ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി...