കോട്ടയം: ട്രെയിനില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂര്‍-മധുര എക്‌സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരില്‍ വച്ചാണ് ഗുരുവായൂര്‍-മധുര എക്‌സ്പ്രസിലെ ഏഴാം നമ്പര്‍ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാര്‍ത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ 7-ാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിന്‍ യാത്ര തുടര്‍ന്നു. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
Read Also: കനത്ത മഴ, 33 മരണം, വീടുകള്‍ തകര്‍ന്നു: അഫ്ഗാനില്‍ കനത്ത നാശനഷ്ടം
എന്നാല്‍ തങ്ങള്‍ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാരുടെ മൊഴി. അതേസമയം യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയാണോയെന്ന സംശയത്തിലാണ് റെയില്‍വെ പൊലീസ്. ട്രെയിനില്‍ വച്ച് എലിയാണോ കടിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്ന സംശയം.