അമിതവേഗതയിൽ വന്ന കാര്‍ ബൈക്കിടിച്ച്‌ തെറിപ്പിച്ചു: യുവാവിനു ദാരുണാന്ത്യം



തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പേരയം ചിത്തിരയില്‍ ജയേഷ് നാഥ് (38) ആണ് മരിച്ചത്. തിരുവനന്തപുരം കോരാണി പതിനെട്ടാം മൈല്‍ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

read also: മേയര്‍ ആര്യാരാജേന്ദ്രനും ഭർത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

അമിതവേഗതയില്‍ വരികയായിരുന്ന മാരുതി കാര്‍ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇടയ്‌ക്കോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്.