15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

‘സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു, യാത്രക്കാരെ അപമാനിച്ചു’ – എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍

Date:



തിരുവനന്തപുരം: മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതി അന്വേഷിക്കാന്‍ പൊലീസ്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മേയറും സച്ചിന്‍ദേവ് എംഎല്‍എയും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും സച്ചിന്‍ദേവ് എംഎല്‍എ യാത്രക്കാരെ അധിക്ഷേപിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.

മേയറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് തന്റെ പരാതി അവഗണിച്ചു എന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവ്, ആര്യ രാജേന്ദ്രന്റെ സഹോദരന്‍, സഹോദരന്റെ ഭാര്യ തുടങ്ങി അഞ്ച് പേര്‍ക്ക് എതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

നേരത്തെ യദുവിന്റെ അഭിഭാഷകന്റെ ഹര്‍ജിയില്‍ പൊലീസ് കേസടുത്തെങ്കിലും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പുതിയ കേസില്‍ മേയര്‍ക്കും കുടുംബത്തിനുമെതിരെ ജാമ്യമില്ല വകുപ്പാണ് ചുമത്തിയത്. പ്രതികള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എംഎല്‍എ സച്ചിന്‍ ദേവ് ബസില്‍ അതിക്രമിച്ചുകയറി യാത്രക്കാരെ അധിക്ഷേപിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പ്രതികള്‍ നശിപ്പിച്ചുവെന്നും എഫ്ഐആറില്‍ ഉണ്ട്. പുതിയ കേസില്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിക്കും. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അപ്പുറം നിയമ നടപടികളിലേക്ക് കടക്കുകയാണ് തിരുവനന്തപുരത്തെ നടുറോഡിലെ മേയര്‍ ഡ്രൈവര്‍ തര്‍ക്കം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നൂറിലധികം സീറ്റുമായി യു.ഡി.എഫ് തിരിച്ചുവരും; കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രം: വി.ഡി. സതീശന്‍

പറവൂര്‍: കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷ...

കേരളം പോളിങ് ബൂത്തിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്

ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത്...