തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു



കൊച്ചി: കോതമംഗലത്തെ ആന പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു. 47 വയസായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ചെരിഞ്ഞത്. തൃക്കാരിയൂര്‍ കിഴക്കേമഠത്തില്‍ സുദര്‍ശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണന്‍.

read also: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ്

കേരളത്തിലെ തന്നെ നിരവധി പൂരങ്ങളില്‍ അണി നിരന്ന കൊമ്പനായിരുന്നു ശിവനാരായണന്‍. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പാദരോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടക്കും.