സോഷ്യല്‍ മീഡിയയില്‍ കൂടി താരമായ ഒരാളാണ് റീന ജോണ്‍. ഡാന്‍സ് വീഡിയോകള്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ റീന തന്‍റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുന്നു.
തിരുവനന്തപുരം സ്വദേശിയാണ് റീന. ജോലിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ പതിനാറ് വര്‍ഷം ആയി യുകെയിലാണ് താമസം. താനൊരു ക്യാന്‍സര്‍ സര്‍വൈവര്‍ ആണെന്ന് റീന ജോണ്‍ തുറന്നു പറയുന്നു.
READ ALSO: അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടി: പിണറായി വിജയൻ
ടൈ അപ് എന്ന യുട്യൂബ് ചാനലിൽ താരം പങ്കുവച്ചത് ഇങ്ങനെ,
‘ഞാൻ തിരുവനന്തപുരം കാരിയാണ്. ലയോളയിലെ ടീച്ചർ ആയിരുന്നു. 2008ലാണ് ഞാൻ യുകെയിലേക്ക് പോകുന്നത്. ഇപ്പോളിവിടെ വന്നിട്ട് പതിനാറ് വർഷം ആയി. ഇവിടെ വന്നപ്പോൾ ഒരു ജോലി ആവശ്യമായിരുന്നു. അങ്ങനെ ഒരു കമ്പനിയിൽ ജോലിക്കും കയറി. രണ്ടാം വിവാഹ ശേഷമാണ് ഇവിടെ വരുന്നത്.
എന്റെ രണ്ടാമത്തെ ജീവിതം നല്ലതായിരിക്കും എന്നായിരുന്നു വിചാരിച്ചത്. പക്ഷേ അത് സക്സസ് ഫുൾ ആയില്ല. അതിലൂടെ ഞാൻ പോയ അവസ്ഥ എന്നത് വളരെ വലുതായിരുന്നു. ആ അവസ്ഥയിൽ നിന്നും പഠിച്ചൊരു കാര്യം സ്വതന്ത്രയായി നിൽക്കുക എന്നതായിരുന്നു. സ്ട്രെസ് തുടർച്ചയായി വന്നപ്പോൾ ഞാനൊരു ക്യാൻസർ രോഗിവരെ ആയി. ആറ് വർഷം മുൻപാണ് ഇതൊക്കെ. ഈ രോഗത്തെ മറികടന്ന ശേഷമാണ് ഞാൻ സോഷ്യൽ മീഡിയ ലോകത്തേക്ക് എത്തിപ്പെടുന്നത്. യു ആർ എ ക്യാൻസർ പേഷ്യന്റ് എന്ന് ആശുപത്രിക്കാർ പറഞ്ഞപ്പോൾ വല്ലാത്തൊരു അവസ്ഥ ആയിരുന്നു. ഞാനെങ്ങനെ അതിനെ തരണം ചെയ്തു എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഈ സമയമെല്ലാം ഞാൻ ജീവിതത്തിൽ ഒറ്റയ്ക്ക് ആയിരുന്നു. രണ്ടാം ഭർത്താവ് ആ അവസ്ഥയിൽ കുറച്ച് സപ്പോർട്ട് ചെയ്തിരുന്നു. ഇല്ലെന്ന് പറയുന്നില്ല. എനിക്ക് ആരെയും മനപൂർവ്വം കരിവാരി തേക്കണമെന്ന് ആഗ്രഹമില്ല. സ്വയം മോട്ടിവേറ്റ് ചെയ്താണ് ക്യാൻസറിനെ അതിജീവിച്ചത്. ആ സമയത്ത് യോഗയും എക്സസൈസും എല്ലാം ചെയ്യുമായിരുന്നു’.
‘സോഷ്യൽ മീഡിയ എന്നത് പണ്ടേ എനിക്ക് ഹരമുള്ള പ്ലാറ്റ്ഫോം ആയിരുന്നു. പാർണർ ആയിരുന്ന വ്യക്തി ടിക് ടോക് ഒക്കെ ചെയ്യുമായിരുന്നു. അന്ന് ക്യാമറ പിടിക്കാനൊക്കെ ഞാൻ സഹായിച്ചു. ആ സമയത്ത് പുള്ളി മാനസികമായി എന്നെ തളർത്തിയിട്ടുണ്ട്. ഇൻസൾട്ടിംഗ് ആയിട്ടുള്ള സംസാരം എനിക്കും സാധിക്കും എന്ന് കാണിച്ച് കൊടുക്കുക ആയിരുന്നു. ചലഞ്ചിംഗ് ആയിട്ട് എടുക്കുന്നൊരു കാര്യമാണ് അത്. അങ്ങനെ സോഷ്യൽ മീഡിയയിൽ എത്തി. സെൽഫ് മോട്ടിവേറ്റ് ചെയ്ത്, നമുക്ക് എന്തും ചെയ്യാൻ സാധിക്കും. അതും സമൂഹത്തിൽ മാന്യമായിട്ട് തന്നെ. ആ ഒരുപദേശം എനിക്ക് എല്ലാവർക്കുമായി കൊടുക്കാനുണ്ട്. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ് ഇട്ടുവെന്ന് പറഞ്ഞ് ആത്മഹത്യയിലേക്ക് വരെ പോയ സ്ത്രീകളെ എനിക്ക് അറിയാം. അതിന്റെ ആവശ്യമില്ല. നമുക്ക് എന്താണ് സന്തോഷം നൽകുന്നത് അത് നമ്മൾ ചെയ്യുന്നു. ആ രീതിയിൽ മാത്രം കാര്യങ്ങൾ എടുക്കുക’, റീന ജോണ്‍ പറഞ്ഞു.