30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് ഷാഫി മത്സരിച്ചപ്പോൾ സിപിഎം സൃഷ്ടിച്ചത്: മുരളീധരൻ

Date:


കോഴിക്കോട്: ഷാഫി പറമ്പിൽ വിജയിച്ചാൽ വടകര ബാലികേറാമലയാകുമെന്നു ചിന്തിച്ചാണ് സിപിഎം വടകരയിൽ അരുതാത്ത പല കാര്യങ്ങളും ചെയ്തതെന്ന് കെ മുരളീധരൻ. മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് ഷാഫി മത്സരിച്ചപ്പോൾ സിപിഎം സൃഷ്ടിച്ചതെന്നും ഇതിൽ ഷാഫിയുടെ മതവും ഒരു ഘടകമായെന്നും മുരളീധരൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.

read also: ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്ന് പറഞ്ഞു നടന്ന പിണറായി വിജയൻ സിംഗപ്പൂരിലെ തെരഞ്ഞെടുപ്പിന് പോയതാകും: പരിഹസിച്ച് സതീശൻ

രാഹുൽ ഗാന്ധിക്കെതിരെ പി വി അൻവർ നടത്തിയ പരാമർശങ്ങൾക്ക് ജനം തിരിച്ചടി നൽകുന്നത് തെരഞ്ഞെടുപ്പിലൂടെയാണെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി രാഷ്ട്രീയ വിമര്‍ശനം നടത്തുമ്പോള്‍ വ്യക്തി അധിക്ഷേപമാണ് സിപിഎം നടക്കുന്നത്. ഇതിനെ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും പിന്തുണയ്ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇത് സിപിഎം ആസൂത്രിതമായി നടത്തിയ ഒരു പ്രതികരണമാണെന്ന് വ്യക്തമായെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related