കോഴിക്കോട്: ജില്ലാ ജയിലില്‍ ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലിനകത്തേക്ക് അതിക്രമിച്ച് കടന്നായിരുന്നു സംഘർഷം ഉണ്ടാക്കിയത്.
read also: 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 24 കാരന്‍ അറസ്റ്റില്‍
ജയിലിലുള്ള തടവുകാരനെ കാണുന്നതിന് വേണ്ടിയാണ് ജാമ്യത്തില്‍ ഇറങ്ങിയ രണ്ടുപേര്‍ വന്നത്. സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.